വാഷിങ്ടണ്‍ ഡിസി: ഗർഭഛിദ്ര നിരോധന ബില്ലിൽ സുപ്രീം കോടതി ജഡ്ജിമാർ അന്തിമ തീരുമാനം എടുക്കാനിരിക്കെ, അവർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതിനുള്ള ബിൽ അടുത്തയാഴ്ച യുഎസ് ഹൗസ് പരിഗണിക്കും. ജൂൺ 8 വ്യാഴാഴ്ച ഹൗസ് സ്പീക്കർ നാൻസി പെലോസിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്.
മേരിലാൻഡിലെ സുപ്രീം കോടതി ജഡ്ജി ബ്രെറ്റ് കവനോയുടെ വസതിക്ക് സമീപം പിസ്റ്റളും കത്തിയുമായി ഒരാളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത് യുഎസ് സഭ ചർച്ച ചെയ്യുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
അറസ്റ്റിലായ പ്രതി കാലിഫോർണിയയിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ചത്, സുപ്രീം കോടതി ജഡ്ജിയെ മാത്രം ലക്ഷ്യം വച്ചാണെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.