തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതി സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുകയാണെന്ന് യെച്ചൂരി വിമർശിച്ചു.
പദ്ധതി പാർലമെന്റിൽ പോലും ചർച്ച ചെയ്തിട്ടില്ലെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി ഭാവിയിൽ വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.