ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയിൽ ജാഗ്രതാ നിർദേശം നൽകി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.
തൊഴിൽ അന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നിൽക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.
20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നത് വളരെ സങ്കടകരമായ കണക്കാണ്. 23 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം 375 രൂപയിൽ താഴെയാണ്. തൊഴിൽ രഹിതരുടെ എണ്ണം നാല് കോടിയാണ്. ലേബർ ഫോഴ്സ് സർവേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്, ഹൊസബലെ കൂട്ടിച്ചേർത്തു.