Spread the love

കൊച്ചി: അശ്ലീല വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോർത്ത് പൊലീസ് സെഷൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഓഫീസിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. പട്ടികജാതി നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന മന്ത്രിസഭയിലെ വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ ചെയ്യാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം എന്ന ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. മെയ് 27നാണ് യുവതി കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ക്രൈം നന്ദകുമാർ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ്.

By newsten