Spread the love

കൊച്ചി: ജസ്റ്റിസ് കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി.സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നും ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിയെന്നും കെമാൽ പാഷ പറഞ്ഞു.

തങ്ങളെ എതിർക്കുന്നവരെ ബലാത്സംഗ കേസുകളിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കിയിരിക്കുകയാണെന്നും അവർക്ക് അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രക്രിയ ഇപ്പോൾ ഇവിടെയില്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമർശനമാണ്.

വിമർശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ടു. അഴുക്കുചാലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളമാണ് പ്രതിഷേധക്കാർക്കെതിരെ ഉപയോഗിക്കുന്നത്- അദ്ദേഹം പറഞ്ഞു

By newsten