തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം.
മലയാപ്പുഴ പൊലീസാണ് തന്റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം.
കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടപ്പോൾ പരാതിയില്ലെന്ന് മൊഴി നൽകിയതിനാലാണ് ഫയൽ ക്ലോസ് ചെയ്തതെന്നായിരുന്നു മറുപടി. ഇതോടെയാണ് പൊലീസ് തന്റെ മൊഴി തിരുത്തി റിപ്പോർട്ട് സമർപ്പിച്ചതെന്ന് മനസിലായെന്നും യുവതി പറഞ്ഞു.