മതപരമായ ചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. മതപരമായ ചടങ്ങുകൾക്ക് പോലീസിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പോലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
ആരാധനാലയങ്ങൾ ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. രാഷ്ട്രീയ പാർട്ടികളും സംഘടനകളും കരിഓയിൽ ഒഴിച്ചും പോലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്ന് പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.