Spread the love

പ്രധാനമന്ത്രി വലിയ ബഹുമതിയാണ് നൽകിയതെന്ന് പി.ടി ഉഷ പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ ഉഷ സന്തോഷം പങ്കുവെച്ചു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെക്കുറിച്ച് ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ..വലിയ അംഗീകാരമാണ് അത്’- പി.ടി ഉഷ പറഞ്ഞു.

ഇത് കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പി.ടി ഉഷ പറഞ്ഞു. വളർന്നുവരുന്ന അത്ലറ്റുകളെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവഴിക്കില്ലെന്ന് പി.ടി ഉഷ വ്യക്തമാക്കി.

കായിക താരം പി.ടി.ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

By newsten