Spread the love

പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീറ്റുകളും കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ രാത്രിയിലും അലോട്ട്മെന്‍റ് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. പോർട്ടലിലെ തിരക്കാണ് സംവിധാനത്തിന്‍റെ തകരാറിന് കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ നടത്തിയില്ലെന്നാണ് ആക്ഷേപം.

ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകുന്നേരം 5 മണി വരെ സമയം നൽകിയിട്ടുണ്ട്. അലോട്ട്മെന്‍റ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആദ്യ ദിവസം ആവശ്യമായ തിരുത്തൽ വരുത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. തിരുത്തലിനുള്ള സമയം നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

By newsten