മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസ പ്രമേയത്തെ നേരിടാനാണ് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. വിശ്വാസവോട്ടെടുപ്പ് നടത്താതെ രാജിവയ്ക്കരുതെന്ന് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവിൽ അംഗബലം കുറവാണെങ്കിലും കോടതി വഴി നിയമപോരാട്ടം നടത്താൻ ഒരുങ്ങുകയാണ് മഹാ വികാസ് അഘാഡി.
നിലവിൽ 144 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാൽ ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 12 പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും ശ്രമിക്കുന്നത്.
എന്നാൽ അയോഗ്യരാക്കിയാല്‍ എത്രയും വേഗം കോടതിയെ സമീപിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.