കോട്ടയം: ഫാരിസ് അബൂബക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വീണ്ടും ആരോപണവുമായി പിസി ജോർജ്ജ്. ഫാരിസ് അബൂബക്കർ പിണറായിയുടെ ഉപദേഷ്ടാവാണെന്നും ഇക്കാര്യം വെളിപ്പെടുത്തുമെന്ന് അറിഞ്ഞുകൊണ്ടാണ് തനിക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയൽ ചെയ്തതെന്നും പി സി ജോർജ് പറഞ്ഞു.
എന്റെ ആരോപണങ്ങൾക്ക് സിപിഎമ്മിന് ഉത്തരമില്ല. മുഖ്യമന്ത്രി രാജിവച്ച് നിയമനടപടികൾ നേരിടണം. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് അധാർമ്മികമാണ്. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കണം. ഇ.ഡി അന്വേഷിച്ചാൽ എല്ലാത്തിനും തെളിവ് നൽകും.തുടങ്ങിയ കാര്യങ്ങൾ ജോർജിന്റെ വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.