Spread the love

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ.സജി ചെറിയാൻ. ജെബി മേത്തർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്’ എന്നാണ് ജെബി മേത്തർ ഫേസ്ബുക്കിൽ കുറിച്ചത്. മിഡിൽ സ്റ്റമ്പ് വഴുതിവീഴുന്ന ചിത്രവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരേ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സജി ചെറിയാനെ മന്ത്രിയായി നിലനിർത്താൻ സി.പി.എം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായ പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടാണ് സി.പി.എം കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ എ.കെ.ജി സെന്‍ററിൽ ചേർന്ന സി.പി.എം മന്ത്രിയുടെ രാജി ഉടൻ വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാൽ ഗുരുതരമായ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജി ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു സി.പി.എം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി വൈകുന്നത് പാർട്ടിക്കും സർക്കാരിനും കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുമെന്ന തോന്നൽ വർദ്ധിച്ച സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം.

By newsten