Spread the love

ശ്രീലങ്ക: ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തെറ്റായ മനോഭാവമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഘടനാപരമായ തിരുത്തലുകൾ അനിവാര്യമാണെന്ന് ശ്രീലങ്കൻ ജനത സ്ഥാപിക്കുകയാണ്. നേതാവോ നേതൃത്വമോ ഇല്ലാതെ ശ്രീലങ്കയിലുടനീളം വ്യാപിച്ച പ്രക്ഷോഭം തണുപ്പിക്കണമെങ്കിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഭാഗികമായെങ്കിലും പരിഹരിക്കേണ്ടതുണ്ട്.

ശ്രീലങ്കയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്ന ശീലമുണ്ട്. സർക്കാരിന്റെ പരാജയങ്ങളുടെ തിരിച്ചടികൾ നേരിടാൻ തുടങ്ങിയപ്പോൾ, പൗരൻമാർ അവരുടെ സംയമനം ഉപേക്ഷിച്ചു. അടുത്തകാലത്തായി, ജനാധിപത്യ സംവിധാനത്തിന് പരിചിതമല്ലാത്ത ഒരു ശൈലി പിന്തുടരാൻ ശ്രീലങ്കൻ ഭരണാധികാരികൾ ശീലിച്ചിട്ടുണ്ട്.

സ്വാഭാവിക സൗഹൃദങ്ങൾ നിഷേധിക്കുകയും വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്ത രാജ്യങ്ങളുമായി ചങ്ങാത്തം കൂടാനായിരുന്നു തിരക്ക്. രാജ്യത്തിന്‍റെ വിഭവങ്ങളെ ബഹുമാനിക്കാത്ത തീരുമാനങ്ങൾ എടുത്തുകൊണ്ട് പലരും ധാരാളം വ്യക്തിപരമായ നേട്ടങ്ങൾ നേടി.അന്നം മുട്ടാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയ കർഷകരെ അവഗണിച്ചാണ് പല തുഗ്ലക്ക് പരിഷ്കാരങ്ങളും പ്രഖ്യാപിച്ചത്. മിക്കവാറും എല്ലാ തീരുമാനങ്ങളും മണ്ണും പ്രകൃതിയും മറന്ന് രാജ്യത്തെ സമ്പന്നമാക്കാൻ കഴിയുമെന്ന വസ്തുതയ്ക്ക് തുല്യമായിരുന്നു.

By newsten