വയനാട്: ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ സി.പി.എം ഇന്ന് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെ തുടർന്ന് ശനിയാഴ്ച യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഇതിനോട് പ്രതികരിക്കാനാണ് സി.പി.എം ഇത്തരമൊരു പ്രതിഷേധം നടത്തുന്നത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ യുഡിഎഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
അതേസമയം പ്രതിഷേധം സമാധാനപരമായിരിക്കണമെന്നാണ് എൽ.ഡി.എഫിന്റെ നിർദ്ദേശം. ഇന്നലെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.