കൊച്ചി : സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ ചോദ്യം ചെയ്യും. ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് പിസി ജോർജ്. മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസിലാണ് നടപടി. ഹാജരാകാനുള്ള നോട്ടീസ് വെള്ളിയാഴ്ച പുറപ്പെടുവിക്കും. ചോദ്യം ചെയ്യലിനായി ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കും.
സ്വപ്ന സുരേഷും പിസി ജോർജും ക്രൈം നന്ദകുമാറും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസിന് പിന്നിലെന്ന് കെ ടി ജലീൽ നൽകിയ പരാതിയിൽ പറയുന്നു. കേസിലെ ഓരോ പ്രതികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. സ്വർണക്കടത്ത് കേസിലെ പ്രതികളും പി സി ജോർജും തനിക്കും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതികളുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.