Spread the love

തിരുവനന്തപുരം പാളയം മാർക്കറ്റിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി ശുചീകരണം ആരംഭിക്കാൻ നേരിട്ടെത്തി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘ന​ഗരസഭ മുന്നോട്ട്’ എന്ന ഹാഷ് ടാഗോടെ ആര്യ രാജേന്ദ്രൻ തന്നെയാണ് ശുചീകരണ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

മാർത്തോമ്മാ യൂത്ത് അലയൻസ് തിരുവനന്തപുരം, കൊല്ലം ഭദ്രാസനം എന്നിവയും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. മാലിൻയസംസ്കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പൊതുജന പങ്കാളിത്തത്തോടെ നഗര ശുചീകരണം കാര്യക്ഷമമായി നടത്താനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. – ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം നഗരത്തിൻറെ ഹൃദയഭാഗത്താണ് ഈ മാലിൻയം കുന്നുകൂടുന്നത്. സെക്രട്ടേറിയറ്റിനും കോർപ്പറേഷൻ ആസ്ഥാനത്തിനും സമീപമാണ് ഈ മാലിൻയ പ്രശ്നം. പാളയം കന്നിമാര മാർക്കറ്റിൽ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിൻയങ്ങൾക്ക് പുറമേ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിൻയങ്ങളും ഇവിടെ തള്ളുന്നുണ്ടെന്നാണ് വിവരം.

By newsten