ന്യൂ ഡൽഹി: യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാൻ രൂപ ഇന്ന് വിപണിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 9 ശതമാനം ഇടിഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ (എസ്ബിപി) ഡാറ്റ അനുസരിച്ച്, ഇന്‍റർബാങ്ക് വിപണിയിൽ രൂപയുടെ മൂല്യം കഴിഞ്ഞ സെഷനിലെ 238.91 ൽ നിന്ന് 239.65 ആയി കുറഞ്ഞു.
നേരത്തെ 2022 ജൂലൈയിലാണ് പാകിസ്ഥാൻ രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തിയത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലയിലായിരുന്നു.