Spread the love

ആലപ്പുഴ: “ഞാനൊരു വലിയ കവിയൊന്നുമല്ല… മനസ്സിൽ വന്ന ഒരു കാര്യത്തെക്കുറിച്ച് എഴുതും. അതിൽ പലതും ഒരു ജീവിതാനുഭവമായിരുന്നു” സരസ്വതിയമ്മയുടെ വാക്കുകൾ ആണിവ. ഇങ്ങനെ എഴുതിയവ അവർ പുസ്തകങ്ങളാക്കി മാറ്റി. സംസ്ഥാനത്തെ സ്കൂളിൽ കൊണ്ടു നടന്നു അവ വിൽക്കും. ചില അധ്യാപകരുടെ സഹായത്തോടെയാണ് ഇവയെല്ലാം വിൽക്കുന്നത്. ഇങ്ങനെ ലഭിച്ച പണമെല്ലാം ദരിദ്രർക്കായി ചെലവഴിച്ചു. ജീവിതത്തിൽ മറ്റൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഇത് ചെയ്യുന്നതിൽ മാത്രമാണ് എനിക്ക് സന്തോഷം,” കവയിത്രി ചേർത്തല സരസ്വതി അമ്മ പറഞ്ഞു.

എഴുപതുകാരിയായ സരസ്വതി അമ്മ ഇപ്പോഴും പുസ്തകങ്ങളുമായി സ്കൂളുകളിൽ പോകാറുണ്ട്. എത്ര കിട്ടിയാലും, അത് രോഗികളെയും ദരിദ്രരെയും സഹായിക്കുന്നതിനായി ഉപയോഗിക്കും.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പാഠപുസ്തകങ്ങളുടെ മൂന്നാം ക്ലാസിൽ, ചങ്ങമ്പുഴയുടെയും ജി. ശങ്കരക്കുറുപ്പിന്റെയും കവിതകൾക്കൊപ്പം ചേർത്തല സരസ്വതി അമ്മയുടെ ‘പ്രാർത്ഥന’ എന്ന കവിതയും ആദ്യ പാഠമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 1989-ലാണ് ‘ഇരുമ്പഴികള്‍’ എന്ന ഇവരുടെ ആദ്യ സമാഹാരം പുറത്തിറങ്ങിയത്. തകഴി ശിവശങ്കരപ്പിള്ളയാണ് ഇതിന് ആമുഖം എഴുതിയത്.

By newsten