ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ച് ഡിജിറ്റൽ, കൾച്ചറൽ മീഡിയ, സ്പോർട്സ് സെക്രട്ടറി നദീൻ ഡോറിസാണ് ഇക്കാര്യം അറിയിച്ചത്. “ബോലി ചെൽസിയെ ഏറ്റെടുക്കുന്നതിൽ ബ്രിട്ടീഷ് സർക്കാരിൻ എതിർപ്പില്ല. അദ്ദേഹം എല്ലാം ശരിയായി ചെയ്തു,” ഡോറിസ് പറഞ്ഞു.
ബോലിയുടെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യമാണ് ചെൽസിയെ ഇനി ഭരിക്കുക. നിലവിൽ, ലോസ് ഏഞ്ചൽസ് ഡോഡ്ജേഴ്സ് എന്ന ബേസ്ബോൾ ക്ലബ്ബും കൺസോർഷ്യത്തിൻ കീഴിൽ കളിക്കുന്നു.
4.25 ബില്യൺ യൂറോയ്ക്കാണ് ബോലി ചെൽസിയുടെ ഉടമസ്ഥാവകാശം അബ്രമോവിച്ചിൽ നിന്ന് വാങ്ങിയത്. മെയ് ഏഴിനാണ് തുക കൈമാറിയത്. ബോലി ടീം ഏറ്റെടുത്തതോടെ ചെൽസി പുതിയ കളിക്കാരെ കൊണ്ടുവരുമെന്ന് വ്യക്തമായി. ഇവാൻ പെരിസിച്, യൂൾസ് കൗണ്ടെ, അലെസിയോ റൊമാനോലി, ഉസ്മാനെ ഡെംബെലെ, ക്രിസ്റ്റഫർ എൻ കുങ്കു എന്നിവരെ കളത്തിലിറക്കാനാണ് ചെൽസി ശ്രമിക്കുന്നത്.