Spread the love

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ ലൈബ്രറികൾക്ക് സർക്കാർ 10 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി.

തളിര് സ്കോളർഷിപ്പ് 2022-23ന്റെ രജിസ്ട്രേഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.

ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി.രാധാകൃഷ്ണന്‍, കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍, ഡി.ഇ.ഒ. ആര്‍.എസ്.സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ എ.വിന്‍സെന്റ്, അഡീഷണല്‍ എച്ച്.എം. വി.രാജേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഇ.ആര്‍.ഫാമില തുടങ്ങിയവര്‍ പങ്കെടുത്തു.

By newsten