Spread the love

തിരുവനന്തപുരം : അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ വകുപ്പ് മേധാവികൾ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരുമായും മരിച്ച സുരേഷിന്റെ കുടുംബാംഗങ്ങളുമായും അഡീഷണൽ ചീഫ് സെക്രട്ടറി സംസാരിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ മരണം അന്വേഷിക്കാൻ വിദഗ്ധ സമിതി വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളിയിരുന്നു. മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ച സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളേജ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ അന്വേഷണത്തിന് തയ്യാറാണെന്നും ഡോക്ടർമാർ അറിയിച്ചു.

By newsten