Spread the love

പാറശാല: സ്വയം ശവകുടീരം നിർമ്മിച്ച് കാത്തിരുന്ന റോസിയെ തേടി മരണം വന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഊരമ്പ് സ്വദേശിനി റോസിക്ക് ഇനി അന്ത്യവിശ്രമം സ്വയം നിർമ്മിച്ച ശവകുടീരത്തിൽ. 2016ലാണ് ഒന്നര സെൻറ് സ്ഥലത്ത് ഒന്നരലക്ഷം രൂപ ചെലവഴിച്ച് റോസി ശവകുടീരം നിർമ്മിച്ചത്.

വീട്ടിൽ നിന്ന് ദുർ ഗന്ധം വമിച്ചതിനെ തുടർ ന്ന് അയൽ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ തനിച്ചായതിനാൽ മരണശേഷം മൃതദേഹം മറവുചെയ്യാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ശവകുടീരത്തിൻറെ നിർമ്മാണത്തെക്കുറിച്ച് സംസാരിച്ച റോസി പറഞ്ഞിരുന്നു. ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ശവകുടീരത്തിൽ ഫോട്ടോ പതിച്ച ഒരു ഫലകം പോലും ഒട്ടിച്ചിരിക്കുന്നു.

പണി പൂർത്തിയായതു മുതൽ എല്ലാ ദിവസവും റോസി തന്നെ ശവകുടീരത്തിനു മുകളിൽ പൂക്കളും മെഴുകുതിരികളും കത്തിച്ചിരുന്നു. പ്രാദേശിക തൊഴിലാളിയായ റോസിയും ജോലിയില്ലാത്തപ്പോൾ നിർമ്മാണ ജോലിക്ക് പോയിരുന്നു. ശവകുടീരം പണിത മേസ്തിരിമാരുടെ സഹായിയായി ജോലി ചെയ്തിരുന്നത് റോസിയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു.

By newsten