Spread the love

ആലപ്പുഴ: മൊബൈൽ ഉപയോക്താവിന്റെ സേവനം തടസ്സപ്പെടുത്തിയതിന് ബിഎസ്എൻഎല്ലിനെതിരെ കേസ്. 10,000 രൂപയും കോടതിച്ചെലവായ 1,000 രൂപയും നൽകാനാണ് നിർദേശം. മണ്ണഞ്ചേരി സ്വദേശി എസ്.സി. സുനില്‍, അഡ്വ. മുജാഹിദ് യൂസഫ് മുഖാന്തരം നല്‍കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി

485 രൂപയ്ക്ക് റീചാർജ് ചെയ്തിരുന്ന ഫോൺ നിശ്ചിത സമയത്തിന് മുമ്പ് സർവീസ് നിന്നു. പിന്നീട് വീണ്ടും ചാർജ് ചെയ്തു. എന്നാൽ അടുത്ത ദിവസം തന്നെ ഫോൺ ഒരു മണിക്കൂറോളം നിലച്ചു.

എൽഐസി ഏജന്റായ സുനിലിന് നിർണായക ഇടപാടുകൾ നഷ്ടമായി. ഇത് വലിയ നഷ്ടമുണ്ടാക്കിയെന്ന് വ്യക്തമാക്കി നൽകിയ കേസ് പരിഗണിച്ച് കമ്മിഷൻ പ്രസിഡന്റ് എസ്. സന്തോഷ് കുമാറാണ് ഉത്തരവിറക്കിയത്.

By newsten