Spread the love

വയനാട്: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻറ് ജഷീർ പള്ളിവായല്‍ എന്നിവർക്കെതിരെ കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെ.എസ്.യു, യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് ദേശാഭിമാനിയുടെ വയനാട് ബ്യൂറോ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോണ്‍ഗ്രസുകാർ കല്ലെറിയുകയും തുടർന്ന് അസഭ്യം പറഞ്ഞ് ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വയനാട്ടിലെ എസ്എഫ്ഐ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതിനെക്കുറിച്ച് ദേശാഭിമാനി റിപ്പോർട്ടർ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

By newsten