കൊച്ചി: കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു.ഇത് വഴി ഇനി മുതൽ വിവിധ കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ മൊഴി നൽകാനും ട്രയലിൽ പങ്കെടുക്കാനും സഹായകമാകും. 69 ലക്ഷം രൂപയാണ് പോക്സോ കോടതിയുടെ നിർമ്മാണച്ചെലവ്. കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ നിർവഹിച്ചു.
വീഡിയോ കോണ്ഫറൻസിംഗ് വഴിയാണ് കോടതിയിൽ വിചാരണ നടക്കുക. ഇതിലൂടെ ജഡ്ജി ഉൾപ്പെടെയുള്ളവർ കുട്ടിയെ കാണും. എന്നാൽ, ഇത്തരം ശിശുസൗഹൃദ പോക്സോ കോടതിയുടെ വരവോടെ, ലൈംഗികാതിക്രമ കേസുകളിൽ മൊഴി നൽകാൻ കോടതിയിലെത്തുന്ന കുട്ടികൾ പ്രതിയെ നേരിട്ട് കാണേണ്ട സാഹചര്യം ഒഴിവാകുകയാണ്.