വയനാട്: മുസ്ലീംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ നടത്തിയ അധിക്ഷേപ പരാമർശത്തിൽ എംഎം മണി എംഎൽഎയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണിയാശാൻ കറുപ്പോ വെളുപ്പോ അല്ലെന്നും ചുവപ്പാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
കറുപ്പിനെ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്ത് സംഭവിക്കുമെന്നായിരുന്നു പി കെ ബഷീർ എംഎൽഎയുടെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലാണ് പരാമർശമുണ്ടായത്. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും അദ്ദേഹം പരിഹസിച്ചു
“കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ.” എന്നാണ് ഏറനാട് എം.എൽ.എ പി.കെ ബഷീർ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കുമ്പോഴാണ് ബഷീറിന്റെ പരിഹാസം.