തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആർ.എസ്.എസിന്റെ രഹസ്യ അജണ്ട നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തെ സൈന്യത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
അഗ്നിപഥ് പദ്ധതി ഇന്ത്യൻ സമൂഹത്തിന്റെ സൈനികവൽക്കരണത്തിലേക്ക് നയിക്കും. രാഷ്ട്രത്തിന്റെ ഹിന്ദുവൽക്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവും ആർ.എസ്.എസ് സൈദ്ധാന്തികനായ സവർക്കർ മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു. ഇത്തരം ആശയങ്ങൾ പ്രാവർത്തികമാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.