Spread the love

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താൻ നീക്കം നടക്കുന്നുവെന്നും നോട്ടീസിൽ ആരോപിക്കുന്നു.

സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിലെ ഗുരുതര ആരോപണങ്ങൾ മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടപ്പെടൽ വരെയുള്ള വാദഗതികൾ സഭാ തലത്തിൽ ഉന്നയിക്കും. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം അടിച്ചമർത്തിയ രീതിയും നിശിതമായി വിമർശിക്കപ്പെടും.

പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെയും വിമർശനമുണ്ടാകും. വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. സഭാ ചട്ടങ്ങളുടെ പേരിൽ സഭാതലത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടില്ല.

By newsten