കണ്ണൂർ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകൾ മൂന്നാം ദിവസവും സമരത്തിൽ. കോൺഗ്രസ് പ്രവർത്തകർ വിവിധ കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തി. കണ്ണൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
അതിനിടെ കൊല്ലത്ത് കോൺഗ്രസ്, ആർ.വൈ.എഫ് മാർച്ചുകൾക്ക് നേരെ ലാത്തിച്ചാർജ് ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം നടന്നു.