കണ്ണൂർ: കണ്ണൂരിൽ കറുപ്പിന് നിരോധനമില്ല. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ലെന്ന് പോലീസ് പറഞ്ഞു. കനത്ത സുരക്ഷയാണ് ഇന്നും മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് നീക്കം ചെയ്യില്ലെന്നും, കറുത്ത വസ്ത്രം ധരിക്കുന്നതിന് നിരോധനമില്ലെന്നും പോലീസ് അറിയിച്ചു.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ സുരക്ഷയ്ക്കായി 700 പൊലീസുകാർ ആണുള്ളത്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിൽ നിന്ന് രാത്രി 9 മണിയോടെ മുഖ്യമന്ത്രി തളിപ്പറമ്പിലെത്തും.
ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് ഇന്ന് ജില്ലയിൽ പൊതുപരിപാടിയുണ്ട്. രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പ്രതിപക്ഷ യുവജന സംഘടനകൾ വഴിയിലും വേദിയിലും കരിങ്കൊടി പ്രതിഷേധം നടത്താൻ ശ്രമിച്ചേക്കും. അതിനാൽ തന്നെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.