Spread the love

തൃശൂർ : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂർ റൂറലിലെ കൊരട്ടി സ്റ്റേഷൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ് സ്റ്റേഷനും പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷനുമാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. എറണാകുളം റൂറലിലെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനത്ത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.

By newsten