കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. പാനി പൂരിക്ക് ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. നഗരത്തിൽ പാനി പൂരിയുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചു.
കാഠ്മണ്ഡുവിൽ കഴിഞ്ഞ ദിവസം ഏഴ് പേർക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഏഴ് കേസുകളിൽ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപോളിസിൽ സ്ഥിരീകരിച്ചു. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനിൽകന്ത മുനിസിപ്പാലിറ്റിയിലും ഒരാൾക്ക് വീതം കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോളറ ബാധിതരുടെ എണ്ണം 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്.