ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്കറെ തൊയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ രാത്രി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ കൊല്ലപ്പെട്ടത്.
ജൂൺ രണ്ടിനാണ് കശ്മീരിലെ കുല്‍ഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ച് കൊന്നത്. മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരായ വിജയ്കുമാറാണ് കൊല്ലപ്പെടത്. വെടിയേറ്റയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്കിലേക്കുള്ള യാത്രാമധ്യേയാണ് ഭീകരർ വിജയകുമാറിന് നേരെ വെടിയുതിർത്തത്.