ന്യൂദല്‍ഹി: ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു.
അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നൂപുർ ശർമയ്ക്കെതിരെ ബീഡ് പൊലീസ് കേസെടുത്തു.
മുംബൈ, താനെ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നൂപൂരിനെതിരെ സമാനമായ കേസ് നിലവിലുണ്ട്.