പോസ്റ്റ് ഓഫീസിൽ പോയാൽ പോലും ഇനി ഭക്ഷണം ലഭിക്കും. കത്തുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ആവശ്യക്കാർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ തപാൽ വകുപ്പ് നൽകുന്നു.
പശ്ചിമബംഗാളിൽ പ്രശസ്തമായ കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് രാജ്യത്തെ ആദ്യ കഫേ തപാൽ വകുപ്പ് തുറന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം. കഫേയുടെ പേർ ‘സിയുലി’ എന്നാണ്. ഡിപ്പാർട്ട്മെന്റിലെ കാറ്ററിംഗ് വിഭാഗമാണ് ഹോട്ടൽ നടത്തുന്നത്. പാഴ്സൽ സൗകര്യവുമുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സ്റ്റാമ്പുകൾ ഉൾപ്പെടെയുള്ള തപാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഹോട്ടലിൽ ഉണ്ടാകും.
പുതിയ തലമുറയുമായുള്ള തപാൽ വകുപ്പിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് കൊൽക്കത്ത റീജിയണിലെ പോസ്റ്റ് മാസ്റ്റർ ജനറൽ നീരജ് കുമാർ പറഞ്ഞു.