വ്യോമസേനയിൽ അഗ്നിവീര്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 24 മുതൽ ജൂലൈ 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിയമനങ്ങളുടെ അന്തിമ പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും.
അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാവുന്നത്. 1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവരായിരിക്കണം.
50 ശതമാനം മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്) പാസായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്ക് വേണം. അല്ലെങ്കിൽ സർക്കാർ അംഗീകൃത പോളിടെക്നിക്കിൽ നിന്ന് 50% മാർക്കോടെ എൻജിനീയറിംഗിൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐടി) മൂന്ന് വർഷത്തെ ഡിപ്ലോമ. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് ഇല്ലെങ്കിൽ ഇൻറർമീഡിയറ്റ്/മെട്രിക്കുലേഷനിൽ 50 ശതമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സ് (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ സഹിതം) 50 ശതമാനം മാര്‍ക്കോടെ പാസാകണം. ഇംഗ്ലീഷിന് 50 ശതമാനം വേണം.