Spread the love

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പിടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ.” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ കായികതാരം പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയെയും അഭിനന്ദിച്ച് നടൻ മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ നേരുന്നു.. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

കായിക താരം പി.ടി.ഉഷ, സംഗീതജ്ഞ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പി.ടി ഉഷയെ അഭിനന്ദിച്ചു.

By newsten