Spread the love

ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ വൈകുന്നത് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും കേസിന്‍റെ വസ്തുതകളിലോ യാഥാർത്ഥ്യങ്ങളിലോ ദുരൂഹതയുണ്ടെങ്കിൽ മാത്രമേ കാലതാമസം പരിഗണിക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു.

ഇരയുമായി ബന്ധപ്പെട്ട് ഇതിൽ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ജസ്റ്റിസ് കൗസർ എടപ്പാടമാണ് നിരീക്ഷണം നടത്തിയത്. പോക്സോ കേസിലെ കീഴ്ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.

By newsten