തിരുവന്തപുരം: കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം ഭാരമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വ്യാപാരികളിൽ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരിൽ നിന്നും അവരുടെ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താൻ പദ്ധതിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരുമായി പ്രശ്നങ്ങൾക്ക് ഇടയാക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
ചെറുകിട വ്യാപാരികളിൽ നിന്നും കടകളിൽ നിന്നും ചെറിയ ഭാരമുള്ള ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ചുമത്താൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സർക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നു ധനമന്ത്രി പറഞ്ഞു.