Spread the love

ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണ്ണമായും സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.
ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ കാർഷിക ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചു. തൈര്, ലസ്സി, വെണ്ണ, പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ജൂലൈ 18 മുതലാണ് ഇത്തരം പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തിയത്. ഐ.സി.യു ഒഴികെ 5,000 രൂപയിലധികം വിലവരുന്ന ആശുപത്രി മുറിയുടെ ഉപയോഗത്തിനും നികുതി ചുമത്തിയിട്ടുണ്ട്.

By newsten