Spread the love

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത് എത്തി. നൈജീരിയയിലേക്ക് ഹീറോയിക്ക് ഇഡുൻ കപ്പൽ കൊണ്ടുപോകാനാണ് ശ്രമം. ഇതാദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡൂണിന് സമീപം എത്തുന്നത്. ഇക്വറ്റോറിയൽ ഗിനിയിൽ നിന്നുള്ള ചരക്ക് കപ്പൽ ഗിനി സമയം രാവിലെ 6 മണിക്ക് നീക്കാൻ സർക്കാർ ഉത്തരവിട്ടു.

ഇക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്‍റ് റ്റെഡി ൻഗേമയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷിപ്പിംഗ് കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഹീറോയിക്ക് ഇഡുൻ ചരക്ക് കപ്പൽ വലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.

കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഇക്വറ്റോറിയൽ ഗിനി സർക്കാർ ആലോചിക്കുന്നത്. മലയാളികൾ ഉൾപ്പെടെ പതിനഞ്ച് പേരെ നേരത്തെ ലൂബ തുറമുഖത്ത് എത്തിച്ചിരുന്നു. ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറുമെന്ന ഭീഷണി പണം ലഭിക്കാനുള്ള ഗിനിയുടെ സമ്മർദ്ദ തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

By newsten