ന്യൂദല്‍ഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പൊലീസ് കസ്റ്റഡിയിൽ. തീവ്രഹിന്ദുത്വ നേതാക്കൾക്കെതിരായ ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ്.
ഐപിസി സെക്ഷൻ 295 എ (മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
2020ലെ ഒരു കേസിലാണ് ഇയാൾ അറസ്റ്റിലായത്. അറസ്റ്റിൽ നിന്ന് മുഹമ്മദ് സുബൈറിന് ഹൈക്കോടതി സംരക്ഷണം നൽകിയതായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.