ദില്ലി: നീറ്റ് യു.ജി പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആവശ്യം വളരെ വൈകിയതും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നൽകിയ ഹർജിയായതുകൊണ്ടുമാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവുകൾക്കായി പണം ഈടാക്കുകയോ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. തുടരെ തുടരെ വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെയധികം ബാധിക്കുമെന്ന ഹർജിക്കാരുടെ വാദത്തെയും കോടതി ചോദ്യം ചെയ്തു.