നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടത്തി 10 ദിവസത്തിനകം ഫലം പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൻ 275 മാർക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. വിദ്യാർത്ഥികൾക്ക് എൻബിഇ വെബ്സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാം. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ള ഇനങ്ങൾ ഈ മാസം 8 മുതൽ ഡൗൺലോഡ് ചെയ്യാം.
നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ മേഖലയിലെ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. മെയ് 21നായിരുന്നു പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ ഫലം അനുസരിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ https://nbe.edu.in/ ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിൻ ചേരാൻ കഴിയും.