മോസ്കോ: നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുകയാണെന്നും പുടിൻ ആരോപിച്ചു.
സ്പെയിനിലെ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം.
നാറ്റോ സഖ്യകക്ഷിയായ തുർക്കി ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാനുള്ള എതിർപ്പ് പിൻവലിച്ചത് ഇരു രാജ്യങ്ങൾക്കും നാറ്റോയിൽ പ്രവേശിക്കാൻ വഴിയൊരുക്കി. പുടിൻ ഈ വിഷയത്തിലും പ്രതികരിച്ചു.