നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നൽകിയ നോട്ടീസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
നോട്ടീസിൽ സോണിയയോടും രാഹുലിനോടും ഈ മാസം എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012ൽ സുബ്രഹ്മണ്യൻ സ്വാമി രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പരാതി നൽകിയിരുന്നു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈ കേസ് നേതാക്കൾക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.