Spread the love

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ ഏറ്റവും ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന ലോംഗ് ജമ്പ് താരം ശ്രീശങ്കർ വെള്ളി മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിന് പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. കേരളത്തിന്‍റെ മുഹമ്മദ് അനീസ് യഹ്യയാണ് ലോംഗ് ജമ്പിൽ വെങ്കലം നേടിയത്.

പുരുഷൻമാരുടെ ലോംഗ് ജമ്പിൽ വെള്ളി നേടിയ ശ്രീശങ്കർ 7.93 മീറ്റർ ചാടി. 8.26 മീറ്റർ ചാടിയാണ് തമിഴ്നാടിന്‍റെ ജ്വെസിൻ ആൽഡ്രിൻ സ്വർണം നേടിയത്. മുഹമ്മദ് അനീസ് 7.92 മീറ്റർ ചാടി.

പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ വെങ്കല മെഡലും കേരളം നേടി. പുരുഷൻമാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ബി. ദേവപ്രീതനാണ് വെങ്കലം നേടിയത്. ദേവപ്രീതൻ 281 കിലോ ഉയർത്തി. ഇതോടെ കേരളത്തിന്‍റെ ആകെ മെഡൽ നേട്ടം നാല് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി.

By newsten