അബുദാബി/ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കൽയാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലുലു ഗ്രൂപ്പിൻറെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലുലു ഗ്രൂപ്പ് രാജ്യത്തെ ഭക്ഷ്യമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രധാനമന്ത്രി യോഗത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്രസർക്കാരിൻറെ വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കുന്നതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യസുരക്ഷയ്ക്കും കയറ്റുമതിക്കും വളരെയധികം ഗുണം ചെയ്തുവെന്ന് യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.