Spread the love

അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ഒരു പൈലറ്റ് പകർത്തിയ മേഘങ്ങളിലെ നിഗൂഢമായ ജ്വലിക്കുന്ന ചുവന്ന തിളക്കം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. ചിലർ ഇത് ലോകാവസാനത്തെ സൂചിപ്പിക്കുന്നുവെന്ന് പറയുന്നു, മറ്റു ചിലർ നെറ്റ്ഫ്ലിക്സിന്‍റെ ഹിറ്റ് ഷോയായ സ്ട്രേഞ്ചർ തിംഗ്സിലെ പേടിസ്വപ്ന സമാന്തര മാനമായ അപ്സൈഡ് ഡൗണുമായി ഇതിനെ താരതമ്യം ചെയ്യുന്നു. റെഡ്ഡിറ്റ് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

By newsten