Spread the love

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും കോഴിക്കോട്ടെ കെപിസിസി ചിന്തൻ ശിബിരത്തിൽ പങ്കെടുത്തേക്കില്ല. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് സൂചന.

ഇന്ന് രാവിലെ 9.30ന് കെ സുധാകരൻ പതാക ഉയർത്തിക്കൊണ്ടാണ് ചിന്തൻ ശിബിരത്തിന് തുടക്കമിടുക. രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സംഘടനാ നവീകരണം ഉൾപ്പെടെ അഞ്ച് റിപ്പോർട്ടുകളിൽ 12 മണിക്കൂർ ദൈർഘ്യമുള്ള വിശദമായ ചർച്ച നടന്നേക്കും.

By newsten